സിനിമ സീരിയൽ താരം വിനോദ് തോമസ് കാറിനുള്ളിൽ മരിച്ച നിലയിൽ



പാമ്പാടി:സിനിമ സീരിയൽ താരം വിനോദ് തോമസിനെ (47) കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പാമ്പാടിയിലെ ബാറിന് സമീപം പാർക്ക് ചെയ്തിരുന്ന കാറിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. കാറിൽ കയറിയ വിനോദ് കുറെ നേരമായിട്ടും പുറത്തിറങ്ങാത്തതിനെ തുടർന്ന് ബാറിലെ സുരക്ഷാ ജീവനക്കാരൻ കാറിൻ്റെ അരികിൽ എത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
നത്തോലി ഒരു ചെറിയ മീനല്ല, അയ്യപ്പനും കോശിയും തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അവിവാഹിതനാണ്. മൃതദേഹം പാമ്പാടി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു.

actor vinod thomas demise car

Post a Comment

Previous Post Next Post