കലക്‌ട്രേറ്റില്‍ കുഴഞ്ഞുവീണ ജീവനക്കാരന്‍ മരിച്ചുകോഴിക്കോട്: കോഴിക്കോട് കലക്‌ട്രേറ്റ് ഓഫീസില്‍ കുഴഞ്ഞു വീണ് ചികിത്സയിലായിരുന്ന ജീവനക്കാരന്‍ മരിച്ചു. എഡിഎം ഓഫീസ് ജീവനക്കാരനായ എം ഗിരീഷാണ് (52) ചികിത്സയിലിരിക്കെ ബുധനാഴ്ച മരിച്ചത്. 
നവംബര്‍ 23ന് രാവിലെ ഓഫീസില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പോലൂര്‍ പയമ്പ്ര സ്വദേശിയാണ് ഗിരീഷ്. പരേതരായ താമരത്ത് ദാമോദരന്‍ - സുമതി ദമ്പതികളുടെ മകനാണ്. ഭാര്യ: അജീഷ. വിദ്യാര്‍ത്ഥികളായ ആരതി, ദിയ എന്നിവര്‍ മക്കളാണ്. സഹോദരങ്ങള്‍:പ്രതാപന്‍, ജമുന, രേണുക. സഞ്ചയനം ഞായറാഴ്ച.


kozhikode collectorate employee died

Post a Comment

Previous Post Next Post